Short Vartha - Malayalam News

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

അര്‍ദ്ധരാത്രിയിലെ പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം കണ്ടാല്‍ തിരിച്ചറിയുന്ന 50 പേര്‍ കേസില്‍ പ്രതികളാണ്. അനധികൃതമായി സംഘം ചേരല്‍, റോഡ് ഉപരോധിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.