Short Vartha - Malayalam News

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു: അജയ് മാക്കന്‍

പാര്‍ട്ടി കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചു പിടിക്കണമെന്നാണ് ആദായനികുതി ആവശ്യപ്പെട്ടിരിക്കുന്നത് എന്നും പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു. അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിംഗ് പണം മരവിപ്പിച്ചു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും മാക്കന്‍ പറഞ്ഞു.