Short Vartha - Malayalam News

AKG സെൻ്റർ ആക്രമണക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

AKG സെൻ്റർ ആക്രമണക്കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. AKG സെൻ്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ രണ്ടാം പ്രതിയായ സുഹൈൽ ഷാജഹാൻ ആണെന്നും ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.