ചാരവൃത്തി സംശയം; കൊച്ചി കപ്പല്‍ശാലയില്‍ NIA സംഘത്തിന്റെ പരിശോധന
ഹൈദരാബാദ് NIA യൂണിറ്റാണ് കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തുന്നത്. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജീവനക്കാരനില്‍ നിന്നും പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാന്‍ പൗരന്‍ വ്യാജ രേഖകളുപയോഗിച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ വ്യക്തി അറസ്റ്റിൽ
മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴയിൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച കണ്ണൂർ വിളക്കോട് സ്വദേശി സി. ഷഫീറിനെയാണ് NIA അറസ്റ്റ് ചെയ്തത്. സവാദിന് മട്ടന്നൂരിൽ ഒളിത്തവളമൊരുക്കിയത് സഫീർ ആണെന്ന് NIA പറയുന്നു. 13 വർഷത്തോളം ഒളിവിൽ ആയിരുന്ന സവാദ് കഴിഞ്ഞ മാർച്ചിലാണ് മട്ടന്നൂരിൽ വെച്ച് പിടിയിലായത്.
ഡൽഹിയിൽ ISIS ഭീകരൻ പിടിയിൽ
ഭീകര സംഘടനയായ ISIS ന്റെ പൂനെ ഘടകവുമായി ബന്ധമുള്ള റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഡൽഹി ദര്യഗഞ്ച് നിവാസിയാണ് റിസ്വാൻ അബ്ദുൾ ഹാജി അലി. NIA മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംകുറ്റവാളിയാണ് ഇയാൾ. കഴിഞ്ഞ വർഷം പൂനെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.
ശ്രീനിവാസൻ വധക്കേസ്: അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് NIA
പാലക്കാട്ടെ RSS നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളണമെന്നും ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചയുണ്ടെന്നും NIA സുപ്രീംകോടതിയെ അറിയിച്ചു. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ UAPA യുടെ പരിധിയിൽ വരുന്നതാണെന്നും NIA വ്യക്തമാക്കി. NIA അന്വേഷണത്തിനെതിരെ കേസിലെ പ്രതിയായ കരമന അഷറഫ് മൗലവിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അവയവക്കടത്ത് കേസ് NIA ഏറ്റെടുത്തു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെയാണ് ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസ് NIA ഏറ്റെടുത്തത്. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കൊച്ചിയിലെ NIA കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ആലുവ റൂറല്‍ പോലീസിന്റെ പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
റിയാസിയിലെ ഭീകരാക്രമണം: അന്വേഷണം NIA ഏറ്റെടുത്തു
ജൂൺ 9ന് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം NIA ക്ക് കൈമാറി. സംഭവത്തിൽ UAPA നിയമ പ്രകാരമാണ് NIA കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി NIA ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ഒരാളെ കൂടി NIA അറസ്റ്റ് ചെയ്തു
2012ലെ ലഷ്‌കര്‍ തൊയ്ബയുടെ ഭീകരവാദപ്രവര്‍ത്തനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ചോട്ടു എന്ന പേരില്‍ അറിയപ്പെടുന്ന ഷൊയ്ബ് അഹ്‌മദ് മിര്‍സയെ ആണ് NIA അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.
ബെംഗളൂരു കഫേ സ്ഫോടനം; മുഖ്യപ്രതി പിടിയില്‍
ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെ NIA കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന മുസാവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മതീന്‍ താഹ എന്നിവരെ കൊല്‍ക്കത്തയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് ഒന്നിന് ബ്രൂക്ക്ഫീല്‍ഡിലെ കഫേയിലുണ്ടായ IED സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ശിവമോഗ ISIS മൊഡ്യൂളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് NIA വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
ബംഗാള്‍ പോലീസിന്റെ FIRനെതിരെ ഹൈക്കോടതിയെ സമീപിച്ച് NIA
പശ്ചിമ ബംഗാള്‍ പോലീസ് ഫയല്‍ ചെയ്ത FIR തള്ളിക്കളയണമെന്നാവശ്യപ്പെട്ട് NIA കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചേക്കും. 2022 ലെ ഭൂപതിനഗര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് NIA അറസ്റ്റ് ചെയ്ത മനോബ്രത ജനയുടെ ഭാര്യ മോനി ജനയാണ് റെയ്ഡിനിടെ NIA ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായും വീട് നശിപ്പിച്ചതായും പരാതി നല്‍കിയത്. അതേസമയം അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം ആക്രമിച്ചതായി NIAയും പരാതി നല്‍കിയിട്ടുണ്ട്.
NIA ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബംഗാള്‍ പോലീസ്
ഈസ്റ്റ് മിഡ്നാപൂര്‍ പോലീസാണ് NIA ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തി FIR രജിസ്റ്റര്‍ ചെയ്തത്. രാത്രി വൈകി വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് സ്‌ഫോടനക്കേസില്‍ NIA അറസ്റ്റ് ചെയ്ത TMC നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതി. 2022 ലെ മേദിനിപ്പൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ NIA സംഘത്തെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം അക്രമിച്ചിരുന്നു.