Short Vartha - Malayalam News

NIA ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബംഗാള്‍ പോലീസ്

ഈസ്റ്റ് മിഡ്നാപൂര്‍ പോലീസാണ് NIA ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തി FIR രജിസ്റ്റര്‍ ചെയ്തത്. രാത്രി വൈകി വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് സ്‌ഫോടനക്കേസില്‍ NIA അറസ്റ്റ് ചെയ്ത TMC നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതി. 2022 ലെ മേദിനിപ്പൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ NIA സംഘത്തെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം അക്രമിച്ചിരുന്നു.