Short Vartha - Malayalam News

റിയാസിയിലെ ഭീകരാക്രമണം: അന്വേഷണം NIA ഏറ്റെടുത്തു

ജൂൺ 9ന് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം NIA ക്ക് കൈമാറി. സംഭവത്തിൽ UAPA നിയമ പ്രകാരമാണ് NIA കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി NIA ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.