Short Vartha - Malayalam News

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ഒരാളെ കൂടി NIA അറസ്റ്റ് ചെയ്തു

2012ലെ ലഷ്‌കര്‍ തൊയ്ബയുടെ ഭീകരവാദപ്രവര്‍ത്തനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ചോട്ടു എന്ന പേരില്‍ അറിയപ്പെടുന്ന ഷൊയ്ബ് അഹ്‌മദ് മിര്‍സയെ ആണ് NIA അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.