Short Vartha - Malayalam News

കർണാടക-ആന്ധ്ര അതിർത്തിയിൽ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി

കോലാർ ജില്ലയിലെ കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ കാറിൽ നിന്നാണ് സ്‌ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. 1200 ജലാറ്റിൻ സ്റ്റിക്കുകൾ, 7 പെട്ടി ഡിറ്റണേറ്റർ വയർ, 6 ഡിറ്റണേറ്ററുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെയാൾ ഒളിവിലാണ്. ഇരുവർക്കും രാമേശ്വരം കഫേ ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.