Short Vartha - Malayalam News

ബെംഗളൂരു കഫേ സ്‌ഫോടനം; പ്രതികള്‍ക്കായി ചെന്നൈയില്‍ NIA റെയ്ഡ്

മാര്‍ച്ച് ഒന്നിന് ബെംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയതായി സംശയിക്കുന്ന രണ്ട് പേര്‍ ചെന്നൈയില്‍ തങ്ങുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശിവമോഗ ISIS മൊഡ്യൂളാണ്‌ സ്ഫോടനത്തിന് പിന്നിലെന്ന് NIA വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.