Short Vartha - Malayalam News

രാമേശ്വരം കഫേ സ്‌ഫോടനം; ഒരാള്‍ NIA കസ്റ്റഡിയില്‍

കര്‍ണാടകയിലെ ബെല്ലാരി സ്വദേശി ഷാബിറിനെയാണ് NIA കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സബംന്ധിച്ചിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ NIA പുറത്തുവിട്ടിട്ടില്ല. രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്ന സമയത്ത് സംശയാസ്പദമായ കണ്ട പ്രതിയെന്ന് സംശയിക്കുന്നയാളുടെ CCTV ദൃശ്യങ്ങള്‍ NIA പുറത്തുവിട്ടിരുന്നു.