Short Vartha - Malayalam News

സ്‌ഫോടനം നടന്ന രാമേശ്വരം കഫേ പ്രവര്‍ത്തനം പുനരരാംഭിച്ചു; കര്‍ശന പരിശോധന

സ്‌ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ ബ്രൂക്ക്ഫീല്‍ഡില്‍ രാമേശ്വരം കഫേ വീണ്ടും തുറന്നത്. ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് കഫേക്കുള്ളിലേക്ക് ആളുകളെ രാവിലെ മുതല്‍ കയറ്റിവിടുന്നത്. ഇനി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി കൃത്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് സഹ സ്ഥാപകന്‍ രാഘവേന്ദ്ര റാവു പറഞ്ഞു.