Short Vartha - Malayalam News

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് NIA

കഫേയില്‍ സ്‌ഫോടനം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം പ്രതി ബസില്‍ കയറുന്നത് CCTV ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം പ്രതി വസ്ത്രം മാറി തുംകുരു, ബല്ലാരി, ബിദാര്‍, ഭട്കല്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ആളുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും NIA പ്രഖ്യാപിച്ചിട്ടുണ്ട്.