Short Vartha - Malayalam News

സാമൂഹ്യമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി

ഭീഷണിയില്‍ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാളാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥിനെയും വധിക്കുമെന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. അതേസമയം നരേന്ദ്രമോദിയുടെ തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചു.