മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്ഫോമിലോ കൂടുതല്‍ നിയന്ത്രണം കൈവരിക്കാനാവുകയും വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സൈബറാക്രമണം നടത്താനും സാധിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.Read More

ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റ്: 85 ലക്ഷം വിന്‍ഡോസ് മെഷീനുകളെ ബാധിച്ചതായി മൈക്രോസോഫ്റ്റ്

വിന്‍ഡോസിന്റെയോ മൈക്രോസോഫ്റ്റിന്റെയോ ഭാഗത്ത് നിന്നുള്ള തെറ്റുകൊണ്ടല്ല പ്രശ്‌നമുണ്ടായതെന്നും ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് വെസ്റ്റണ്‍ വ്യക്തമാക്കി. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താല്‍ ഒരു ശതമാനത്തിലും താഴെ കമ്പ്യൂട്ടറുകള്‍ക്ക് മാത്രമേ പ്രശ്‌നം നേരിട്ടുള്ളുവെന്നും കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റ് വിന്‍ഡോസിനായി സൈബര്‍ സുരക്ഷാ സൊല്യൂഷനുകള്‍ നല്‍കുന്ന സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമാണ് ക്രൗഡ്‌സ്‌ട്രൈക്ക്.

മൈക്രോസോഫ്റ്റ് തകരാര്‍; സംസ്ഥാനത്ത് ഇന്ന് 11 വിമാനങ്ങള്‍ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 11 വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ മുതലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത്.

മൈക്രോസോഫ്റ്റ് തകരാര്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് വിമാനക്കമ്പനികള്‍

മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ഇന്ത്യയിലെ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു. ഡല്‍ഹി, ബെംഗളൂരു, മുംബൈ ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികളുടെ ബുക്കിങും ചെക്ക്-ഇന്‍ സേവനങ്ങളും തടസപ്പെട്ടു. യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തിലെത്താനും വിമാനക്കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു.Read More

മൈക്രോസോഫ്റ്റ് തകരാറില്‍; ലോകമെമ്പാടും സേവനങ്ങള്‍ തടസപ്പെട്ടു

മൈക്രോസോഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് ലോകമെമ്പാടുമുളള വിമാന സര്‍വീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബാങ്കുകളുടെ പ്രവര്‍ത്തനം, മാധ്യമ സ്ഥാപനങ്ങള്‍, ഐടി മേഖല തുടങ്ങി വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സ്പൈസ്ജെറ്റ്, ആകാശ എയര്‍, എയര്‍ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെയും തകരാര്‍ ബാധിച്ചു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് വിന്‍ഡോസ് പണിമുടക്കിയതെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി ആപ്പിള്‍

ആപ്പിളിന്റെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് 211.75 ഡോളറിലെത്തി. മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് ആപ്പിള്‍ ഒന്നാമതെത്തിയത്. ആപ്പിളിന്റെ വിപണി മൂല്യം 3.25 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്. AI കൂടുതലായി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ആപ്പിളിനെ തുണച്ചത്.

പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍; ജൂണില്‍ ജോലി നഷ്ടമായത് 1400ലേറെ പേര്‍ക്ക്

ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ടെക് കമ്പനികളില്‍ നിന്നായി ജൂണ്‍ മാസത്തെ ആദ്യ ആഴ്ചയില്‍ 1400ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളോ ലെന്‍സ്, അഷ്വര്‍ മൂണ്‍ഷോട്സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ക്ലൗഡ് യൂണിറ്റില്‍ നിന്നുള്ള 100 ലധികം ആളുകളെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴോളം കമ്പനികളാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

തായ്‌ലന്‍ഡില്‍ ഡാറ്റാ സെന്റര്‍ ആരംഭിക്കുമെന്ന് മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്ന ഡാറ്റാ സെന്ററില്‍ കമ്പനികള്‍ക്ക് ഡാറ്റ സൂക്ഷിക്കാനും വേഗത്തിലുള്ള കമ്പ്യൂട്ടിങ് സാധ്യമാക്കാനും സാധിക്കും. ഇന്‍ഡൊനീഷ്യയില്‍ നാല് വര്‍ഷത്തിനുളളില്‍ 170 കോടി ഡോളര്‍ ചെലവില്‍ ക്ലൗഡ്, AI അടിസ്ഥാനസൗകര്യവും കമ്പനി ഒരുക്കും. 2025 ഓടെ ആസിയാന്‍ രാജ്യങ്ങളിലെ 25 ലക്ഷം പേര്‍ക്ക് AI നൈപുണ്യ വികസനത്തിന് അവസരം നല്‍കുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യത; മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

റഷ്യന്‍ ഹാക്കിങ് ഗ്രൂപ്പുകള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് US ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള മിഡ്‌നൈറ്റ് ബ്ലിസാഡ് എന്ന ഗ്രൂപ്പാണ് ഹാക്കിങിന് പിന്നിലുള്ളത്. മൈക്രൊസോഫ്റ്റും അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ ആശയവിനിമയത്തിന്റെ ഇ-മെയിലുകളുടെ വിവരങ്ങള്‍ മിഡ്‌നൈറ്റ് ബ്ലിസാഡ് ഗ്രൂപ്പ് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ചൈനയുടെ AI നിര്‍മിത ഉള്ളടക്കത്തിനെതിരെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ AI നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാനും സ്വാധീനം ചെലുത്താനും ചൈന ഒരുങ്ങുന്നതായാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തായ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ AI ഉപയോഗിച്ചുകൊണ്ട് ചൈന ട്രയല്‍ റണ്‍ നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ 2024ല്‍ നടക്കാനിരിക്കുന്ന നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെയ്ക്കാനൊരുങ്ങുകയാണ് എന്നാണ് മൈക്രോസോഫ്റ്റിന്റെ ത്രെട്ട് ഇന്റലിജന്‍സ് ടീം പറയുന്നത്.