60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും
55,506 പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് തുക നല്‍കുക. ഇതിനായി 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ITIകള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.
എട്ടാം ക്ലാസില്‍ ഇനി മുതല്‍ ഓള്‍ പാസ് ഇല്ല
എട്ടാം ക്ലാസ് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് ബാങ്കുകള്‍ മൊറട്ടോറിയം നല്‍കണം
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ബാങ്കുകള്‍ മൊറട്ടോറിയം ഏര്‍പെടുത്തണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വായ്പയും പലിശയും ഇപ്പോള്‍ തിരിച്ചു ചോദിക്കരുത്. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടുകള്‍ കണ്ടെത്തും. തിരച്ചില്‍ തുടരുന്നതില്‍ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്നും യോഗത്തില്‍ തീരുമാനമായി.
വയനാട് ദുരന്തം; തിരച്ചില്‍ തുടരും, മന്ത്രിസഭായോഗം ഇന്ന്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു. വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്ന് നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ അടക്കം ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും. അതേസമയം ദുരന്തബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
പുതിയ മന്ത്രിയായി ഒ.ആര്‍. കേളു സത്യപ്രതിജ്ഞ ചെയ്തു
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ CPI(M) മന്ത്രിയും വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗവുമാണ് ഒ.ആര്‍. കേളു. രാജ്ഭവനില്‍ നാല് മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും മന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിക്കുക.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. വാര്‍ഡ് വിഭജനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ പ്രത്യേക കമ്മീഷനെ നിയോഗിക്കും. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുനക്രമീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. 941 പഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനിലുമായി 1200 വാര്‍ഡ് അധികം വരുമെന്നാണ് കണക്കുകൂട്ടല്‍.
ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് എന്നീ സാങ്കേതിക മേഖലകള്‍ക്കായുള്ള നയത്തിന് അംഗീകാരം നല്‍കി കേരളം
ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ്, കോമിക്സ്-എക്സ്റ്റെന്റഡ് റിയാലിറ്റി എന്നീ സാങ്കേതിക മേഖലകള്‍ക്കായി രൂപം നല്‍കിയ നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. 2029 ഓടെ 250 കമ്പനികള്‍ സ്ഥാപിക്കുകയും 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. എഡിറ്റിങ്, ക്വാളിറ്റി ടെസ്റ്റിങ്, സൗണ്ട് ഡിസൈന്‍, എഞ്ചിനീയറിങ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള മേഖലയില്‍ വിവിധ കോഴ്സുകളും സംഘടിപ്പിക്കും.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
കേരളത്തിൽ ഏതാനും നാളുകളായി വന്യജീവി ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ കൂടി ഇതിൽ ഉൾപ്പെടുത്തി പ്രവർത്തനം ഏകോപിപ്പിക്കും. ഇതിന്റെ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥ, പ്രാദേശിക തലത്തിൽ മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ലൈസന്‍സ്, RC എന്നിവയുടെ അച്ചടി തുകയിലെ കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം
ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതില്‍ ITI ലിമിറ്റഡ് ബാംഗ്ലൂരിന് നല്‍കാനുള്ള 8.66 കോടി രൂപയും C-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളില്‍ ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
യോഗത്തില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്‌കീം 2024 അംഗീകരിച്ചു. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്ക്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് വ്യവസായ പാര്‍ക്ക് ആരംഭിക്കുക.