Short Vartha - Malayalam News

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് ബാങ്കുകള്‍ മൊറട്ടോറിയം നല്‍കണം

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ബാങ്കുകള്‍ മൊറട്ടോറിയം ഏര്‍പെടുത്തണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വായ്പയും പലിശയും ഇപ്പോള്‍ തിരിച്ചു ചോദിക്കരുത്. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടുകള്‍ കണ്ടെത്തും. തിരച്ചില്‍ തുടരുന്നതില്‍ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്നും യോഗത്തില്‍ തീരുമാനമായി.