Short Vartha - Malayalam News

വയനാട് ദുരന്തം; തിരച്ചില്‍ തുടരും, മന്ത്രിസഭായോഗം ഇന്ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു. വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്ന് നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ അടക്കം ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും. അതേസമയം ദുരന്തബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.