Short Vartha - Malayalam News

ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് എന്നീ സാങ്കേതിക മേഖലകള്‍ക്കായുള്ള നയത്തിന് അംഗീകാരം നല്‍കി കേരളം

ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ്, കോമിക്സ്-എക്സ്റ്റെന്റഡ് റിയാലിറ്റി എന്നീ സാങ്കേതിക മേഖലകള്‍ക്കായി രൂപം നല്‍കിയ നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. 2029 ഓടെ 250 കമ്പനികള്‍ സ്ഥാപിക്കുകയും 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. എഡിറ്റിങ്, ക്വാളിറ്റി ടെസ്റ്റിങ്, സൗണ്ട് ഡിസൈന്‍, എഞ്ചിനീയറിങ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള മേഖലയില്‍ വിവിധ കോഴ്സുകളും സംഘടിപ്പിക്കും.