Short Vartha - Malayalam News

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. വാര്‍ഡ് വിഭജനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ പ്രത്യേക കമ്മീഷനെ നിയോഗിക്കും. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുനക്രമീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. 941 പഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനിലുമായി 1200 വാര്‍ഡ് അധികം വരുമെന്നാണ് കണക്കുകൂട്ടല്‍.