വിമാനം വൈകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
പുലർച്ചെ 4:50ന് പുറപ്പെടേണ്ട സ്‌പൈസ്ജെറ്റിന്റെ കരിപ്പൂർ - ജിദ്ദ വിമാനം ഇതുവരെയും പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാരുടെ പ്രതിഷേധം. വിമാനം പുറപ്പെടുന്ന കാര്യം അനിശ്ചിതമായി തുടർന്നിട്ടും ഭക്ഷണവും, വെള്ളവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 189 യാത്രക്കാരാണ് വിമാനത്തിൽ പോകാനുള്ളത്. ഇതിൽ നൂറിലേറെ പേരും ഉംറ തീർഥാടകരാണ്.
കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ രണ്ട് സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 മണിക്ക് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസ് റദ്ദാക്കാന്‍ കാരണം.
പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
റിയാദ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ന് രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. രാത്രി 8.25 നുളള കാലിക്കറ്റ് - റിയാദ് വിമാനം, രാത്രി 10.05ന് പുറപ്പെടേണ്ട അബുദാബി എക്‌സ്പ്രസ് രാത്രി 11.10 ന് മസ്‌കറ്റിലേക്കുള്ള വിമാനം എന്നിവയാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ഇന്ന് രാവിലെ ഏറെ വൈകിയായിരുന്നു സര്‍വീസ് നടത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കോഴിക്കോട് ജില്ലയില്‍ കനത്തമഴയും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ടു വിമാനങ്ങളും വൈകുകയാണ്. ദോഹയിലേക്കും ബഹ്റൈനിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകുന്നത്.
കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു
കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. മറ്റ് വിമാനത്താവളങ്ങളേക്കാള്‍ 35,000 രൂപ അധികമാണിത്. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന കരിപ്പൂരില്‍ അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു
പുതിയ സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമുണ്ടെന്ന് കരിപ്പൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി. എയര്‍ ഏഷ്യാ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്നും ക്വാലാലംപൂരിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഫിറ്റ്‌സ് എയര്‍ കരിപ്പൂര്‍ കൊളംബോ ക്വാലാലംപൂര്‍ സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കും. നേരത്തെ നിര്‍ത്തിയ ദമാം സര്‍വീസ് വിന്റര്‍ സീസണില്‍ പുനരാരംഭിക്കുമെന്ന് ഇന്റിഗോ അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത് വൈകും
റണ്‍വേ എന്റ് സേഫ്റ്റി ഏരിയ (റെസ) നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് വ്യോമയാന സഹമന്ത്രി ഡോ.വിജയകുമാര്‍ സിങ് മലപ്പുറം MP അബ്ദുസമദ് സമദാനിയെ അറിയിച്ചു. വിമാനപകടത്തിന് പിന്നാലെയാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ വിമാന നിരക്ക് വർധനയിൽ പ്രതിഷേധം
കരിപ്പൂർ വിമാനത്താവളത്തിൽ മറ്റ് വിമാനത്താവളങ്ങളേക്കാൾ ഇരട്ടി തുകയാണ് ഹജ്ജ് യാത്രാ വിമാന നിരക്ക്. യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് സുന്നി യുവജന സംഘം പറഞ്ഞു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ യാത്ര തുടങ്ങുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.