Short Vartha - Malayalam News

വിമാനം വൈകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

പുലർച്ചെ 4:50ന് പുറപ്പെടേണ്ട സ്‌പൈസ്ജെറ്റിന്റെ കരിപ്പൂർ - ജിദ്ദ വിമാനം ഇതുവരെയും പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാരുടെ പ്രതിഷേധം. വിമാനം പുറപ്പെടുന്ന കാര്യം അനിശ്ചിതമായി തുടർന്നിട്ടും ഭക്ഷണവും, വെള്ളവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 189 യാത്രക്കാരാണ് വിമാനത്തിൽ പോകാനുള്ളത്. ഇതിൽ നൂറിലേറെ പേരും ഉംറ തീർഥാടകരാണ്.