സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാന കമ്പനി 1,400 ജീവനക്കാരെ പിരിച്ചുവിടാനായി ഒരുങ്ങുന്നു. 30 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ലൈൻസിൽ 9000 ജീവനക്കാരാണ് നിലവിലുള്ളത്. പലർക്കും ജനുവരി മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. 60 കോടിയോളം രൂപയാണ് കമ്പനിക്ക് പ്രതിമാസം ശമ്പളം നൽകുന്നതിന് വേണ്ടി മാത്രം വേണ്ടത്.
Tags : Spice Jet