Short Vartha - Malayalam News

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി

റിയാദ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ന് രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. രാത്രി 8.25 നുളള കാലിക്കറ്റ് - റിയാദ് വിമാനം, രാത്രി 10.05ന് പുറപ്പെടേണ്ട അബുദാബി എക്‌സ്പ്രസ് രാത്രി 11.10 ന് മസ്‌കറ്റിലേക്കുള്ള വിമാനം എന്നിവയാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ഇന്ന് രാവിലെ ഏറെ വൈകിയായിരുന്നു സര്‍വീസ് നടത്തിയത്.