Short Vartha - Malayalam News

കനത്തമഴ, മൂടല്‍മഞ്ഞ്; കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കോഴിക്കോട് ജില്ലയില്‍ കനത്തമഴയും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ടു വിമാനങ്ങളും വൈകുകയാണ്. ദോഹയിലേക്കും ബഹ്റൈനിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകുന്നത്.