Short Vartha - Malayalam News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

പുതിയ സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമുണ്ടെന്ന് കരിപ്പൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി. എയര്‍ ഏഷ്യാ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്നും ക്വാലാലംപൂരിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഫിറ്റ്‌സ് എയര്‍ കരിപ്പൂര്‍ കൊളംബോ ക്വാലാലംപൂര്‍ സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കും. നേരത്തെ നിര്‍ത്തിയ ദമാം സര്‍വീസ് വിന്റര്‍ സീസണില്‍ പുനരാരംഭിക്കുമെന്ന് ഇന്റിഗോ അധികൃതര്‍ അറിയിച്ചു.