ഗസയില്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെ ആക്രമണം നടത്തി ഇസ്രായേല്‍
അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ജബാലിയയിലെ സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. 15 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയര്‍ന്നു.
ലെബനനില്‍ വീണ്ടും ആക്രമണം; വെടിനിര്‍ത്തല്‍ പദ്ധതി നിരസിച്ച് ഇസ്രായേല്‍
ഇന്നലെ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിനുള്ള ആഗോള ആഹ്വാനങ്ങള്‍ നിരസിച്ച് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ ലെബനനില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഡ്രോണ്‍ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ സ്രോര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം: ഇന്ത്യൻ എംബസി
ഇസ്രായേൽ - ലെബനൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. നാലു ദിവസത്തെ വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തകൾക്കിടയിലാണ് സംഭവം. 2024 ഓഗസ്റ്റ് ഒന്നിന് ഇന്ത്യൻ എംബസി ലെബനനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി ലെബനനിൽ സംഘർഷം രൂക്ഷമാകുന്ന സ്ഥിതിയാണ് ഉണ്ടായത്. ലെബനനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടണം എന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഹിസ്ബുള്ള
ടെല്‍ അവീവിനെ ലക്ഷ്യമാക്കിയാണ് ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയിരിക്കുന്നത്. ഇതിന് തിരിച്ചടിയായി ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായും തെക്കന്‍ ലെബനനിലും ബെക്കാ താഴ്‌വരയിലും ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്ന് ലെബനനിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 22 പോര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുളള കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ഖുബൈസി എന്നായാളാണ് കൊല്ലപ്പെട്ടത്. കമാന്‍ഡറുടെ മരണം ഹിസ്ബുളള സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണം ശക്തമായതോടെ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ലെബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ
അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ബെയ്റൂട്ടിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശം നൽകി. ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഹിസ്‌ബുള്ള കമാൻഡറുമുണ്ടെന്നാണ് റിപ്പോർട്ട്. ഹിസ്‌ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 558 പേർ കൊല്ലപ്പെടുകയും 1600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് UNICEF ആവശ്യപ്പെട്ടു.
ഇന്നലെ പുലര്‍ച്ചയോടെയാണ് ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെടുകയും 1,240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. അതേസമയം ഹിസ്ബുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പേകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു
തെക്കൻ ലെബനനിൽ ഇന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാൻ പിന്തുണയുള്ള ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള സംഘടനയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുള്ള സംഘടന ആയുധങ്ങൾ സൂക്ഷിട്ടുള്ള വീടുകളും, സ്ഥലങ്ങളും വിട്ടുപോകാൻ ലെബനൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം
വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ ബെയ്റൂത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി UN
ഒരു വര്‍ഷത്തിനകം പാലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന് പ്രമേയമാണ് പാസാക്കിയത്. 14നെതിരെ 124 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യ ഉള്‍പ്പടെ 43 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇസ്രായേല്‍, US തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഗസയില്‍ 24 മണിക്കൂറിനിടെയുണ്ടാ ആക്രമണത്തില്‍ 20 പാലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.