ഏഷ്യന്‍ കപ്പ്: ഖത്തറും ജോര്‍ദാനും ഇന്ന് ഫൈനലിനിറങ്ങും
ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് (ഖത്തര്‍ സമയം 6ന്) ആണ് ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തറും ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഫൈനലിലെത്തുന്ന ജോര്‍ദാനും മത്സരത്തിനിറങ്ങുന്നത്. സെമിഫൈനലില്‍ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ജോര്‍ദാന്‍ യോഗ്യത നേടിയത്.
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ ഫൈനലില്‍
ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഗോളുകള്‍ നേടിയത്. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജോര്‍ദാനെ നേരിടും.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; സെമിഫൈനലില്‍ ഇന്ന് ദക്ഷിണ കൊറിയ ജോര്‍ദാനെ നേരിടും
ഇന്ന് വൈകിട്ട് ആറ് മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഷ്യന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയും ജോര്‍ദാനും ഏറ്റുമുട്ടിയ മത്സരം സമനിലയിലാണ് പിരിഞ്ഞത്. ഇഞ്ചുറി ടൈമിലാണ് ദക്ഷിണ കൊറിയ സമനില ഗോള്‍ നേടിയത്. ഫിഫ റാങ്കിങ്ങില്‍ ജോര്‍ദാന്‍ 87ാം സ്ഥാനത്തും ദക്ഷിണ കൊറിയ 23ാം സ്ഥാനത്തുമാണ്.
ഏഷ്യന്‍ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്
ഗ്രൂപ്പ് പോരാട്ടത്തില്‍ സിറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെട്ടു. 6-ാം മിനിറ്റില്‍ ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്. ചരിത്രത്തിലാദ്യമായി സിറിയ ഏഷ്യന്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയപ്പോള്‍ മൂന്ന് കളികളിലും തോറ്റ ഇന്ത്യ പുറത്തായി.
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. നോക്ക് ഔട്ട് റൗണ്ടിൽ എത്താനുള്ള നേരിയ സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഇന്നത്തെ നിർണായക മത്സരത്തിൽ വിജയം അനിവാര്യമാണ്.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനോടും പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ തോല്‍വി നോക്ഔട്ട് റൗണ്ടില്‍ പ്രവേശിക്കുന്നതിന് തിരിച്ചടിയാകും.
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും
അല്‍റയ്യാൻ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിൽ സമനിലയിലൂടെ ഒരുപോയിന്റെങ്കിലും നേടി നോക്കൗട്ട് സാധ്യത നിലനിർത്താനാണ് സുനില്‍ ഛെത്രിയും സംഘവും ശ്രമിക്കുക.
ഏഷ്യൻ കപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയായി ജാപ്പനീസ് റഫറി യോഷിമി യമഷിത
ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരമാണ് യോഷിമി നിയന്ത്രിക്കുക. യോഷിമിയുടെ അസിസ്റ്റന്റുമാരും വനിതാ റഫറിമാര്‍ തന്നെയായിരിക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. മക്കോട്ടോ ബോസോനോ, നവോമി തെഷിരോഗി എന്നിവരാണ് യോഷിമിക്കൊപ്പം കളിക്കളത്തിലെത്തുന്ന അസിസ്റ്റന്റ് റഫറിമാർ.