ഏഷ്യന്‍ കപ്പ്: ഖത്തറും ജോര്‍ദാനും ഇന്ന് ഫൈനലിനിറങ്ങും

ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് (ഖത്തര്‍ സമയം 6ന്) ആണ് ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തറും ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഫൈനലിലെത്തുന്ന ജോര്‍ദാനും മത്സരത്തിനിറങ്ങുന്നത്. സെമിഫൈനലില്‍ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ജോര്‍ദാന്‍ യോഗ്യത നേടിയത്.