ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ ഫൈനലില്‍

ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഗോളുകള്‍ നേടിയത്. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജോര്‍ദാനെ നേരിടും.