മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും
മഞ്ഞ, പിങ്ക് നിറങ്ങളുള്ള കാര്‍ഡുടമകളുടെ മസ്റ്ററിങ്ങാണ് ഇന്ന് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടക്കുന്നത്. ഒന്നാംഘട്ടം ഇന്ന് മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും മസ്റ്ററിങ് നടക്കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്
വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഇത്തവണയും ഓണ കിറ്റുകള്‍ നല്‍കും. ഇതോടെ 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. അടുത്ത മാസം നാല് മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.
അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണം: സുപ്രീം കോടതി
അതിഥി തൊഴിലാളികളും അസംഘടിത തൊഴിലാളികളും ഉൾപ്പടെ 8 കോടി ജനങ്ങൾക്ക് റേഷൻ കാർഡ് നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം. രണ്ട് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു. ഈ വിഷയത്തിൽ നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും വിസമ്മതിച്ചതിന് പിന്നാലെയാണ് കോടതി നിലപാട് കടുപ്പിച്ചത്.
അനര്‍ഹമായ റേഷന്‍ കാര്‍ഡ് കൈവശം വെച്ചവര്‍ക്കെതിരെ കര്‍ശന നടപടി
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്താനായി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ മനോജ് കുമാര്‍ പരിശോധന നടത്തി. പരിശോധനയില്‍ 19 മുന്‍ഗണനാ കാര്‍ഡുകള്‍, മൂന്ന് AAY കാര്‍ഡുകള്‍, അഞ്ച് NPS കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഈ കാര്‍ഡുകളുടെ ഉടമകള്‍ക്ക് അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കാനായി നോട്ടീസ് നല്‍കി.
മുപ്പത് ലക്ഷം റേഷന്‍ കാർഡുകൾ PVC രൂപത്തിലേക്ക് മാറിയെന്ന് മന്ത്രി ജി ആർ അനിൽ
PVC റേഷൻ കാർഡ് സംവിധാനം 2021 നവംബർ രണ്ട് മുതലാണ് നിലവിൽ വന്നതിന് ശേഷം 94,21,550 റേഷൻ കാർഡുകളിൽ 30,97,020 കാർഡുകൾ PVC സംവിധാനത്തിലേക്ക് മാറി. സ്മാര്‍ട്ട് റേഷൻ കാര്‍ഡില്‍ QR കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യത്തിനാണ് പുസ്തകരൂപത്തിലുള്ള റേഷൻകാർഡുകൾക്ക് പകരം ATM കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമുള്ള PVC റേഷന്‍ കാര്‍ഡ് നിര്‍മിച്ചത്.