മുപ്പത് ലക്ഷം റേഷന്‍ കാർഡുകൾ PVC രൂപത്തിലേക്ക് മാറിയെന്ന് മന്ത്രി ജി ആർ അനിൽ

PVC റേഷൻ കാർഡ് സംവിധാനം 2021 നവംബർ രണ്ട് മുതലാണ് നിലവിൽ വന്നതിന് ശേഷം 94,21,550 റേഷൻ കാർഡുകളിൽ 30,97,020 കാർഡുകൾ PVC സംവിധാനത്തിലേക്ക് മാറി. സ്മാര്‍ട്ട് റേഷൻ കാര്‍ഡില്‍ QR കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യത്തിനാണ് പുസ്തകരൂപത്തിലുള്ള റേഷൻകാർഡുകൾക്ക് പകരം ATM കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമുള്ള PVC റേഷന്‍ കാര്‍ഡ് നിര്‍മിച്ചത്.