Short Vartha - Malayalam News

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും

മഞ്ഞ, പിങ്ക് നിറങ്ങളുള്ള കാര്‍ഡുടമകളുടെ മസ്റ്ററിങ്ങാണ് ഇന്ന് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടക്കുന്നത്. ഒന്നാംഘട്ടം ഇന്ന് മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും മസ്റ്ററിങ് നടക്കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.