Short Vartha - Malayalam News

അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണം: സുപ്രീം കോടതി

അതിഥി തൊഴിലാളികളും അസംഘടിത തൊഴിലാളികളും ഉൾപ്പടെ 8 കോടി ജനങ്ങൾക്ക് റേഷൻ കാർഡ് നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം. രണ്ട് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു. ഈ വിഷയത്തിൽ നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും വിസമ്മതിച്ചതിന് പിന്നാലെയാണ് കോടതി നിലപാട് കടുപ്പിച്ചത്.