Short Vartha - Malayalam News

സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങും

പ്രതിസന്ധി പരിഹരിക്കുന്നതിനായി 3.54 ലക്ഷം രൂപ അനുവദിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. കഴിഞ്ഞ ദിവസം സെർവർ തകരാറിനെ തുടർന്ന് മാസ്റ്ററിങ് നടത്താൻ സാധിക്കാത്തതിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഭക്ഷ്യവകുപ്പ് പുതിയ സെർവർ വാങ്ങി പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിടുന്നത്.