Short Vartha - Malayalam News

ഇന്നും റേഷന്‍ മസ്റ്ററിങ് തടസപ്പെട്ടു

മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു ഇന്ന് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇ പോസ് സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. വിവിധ ജില്ലകളില്‍ മസ്റ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മസ്റ്ററിങ് നടന്നില്ല. റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. ഇന്നലെയും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് മസ്റ്ററിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു.