അനര്‍ഹമായ റേഷന്‍ കാര്‍ഡ് കൈവശം വെച്ചവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്താനായി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ മനോജ് കുമാര്‍ പരിശോധന നടത്തി. പരിശോധനയില്‍ 19 മുന്‍ഗണനാ കാര്‍ഡുകള്‍, മൂന്ന് AAY കാര്‍ഡുകള്‍, അഞ്ച് NPS കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഈ കാര്‍ഡുകളുടെ ഉടമകള്‍ക്ക് അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കാനായി നോട്ടീസ് നല്‍കി.