പകർപ്പവകാശ നിയമം ലംഘിച്ചു; കമൽഹാസൻ ചിത്രം ‘ഗുണ’യുടെ റി-റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യുടെ റി-റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചിത്രത്തിന്റെ പകർപ്പവകാശം, വിതരണം, പ്രദർശനം എന്നിവ രത്നം എന്ന വ്യക്തിയിൽ നിന്ന് താൻ സ്വന്തമാക്കിയിരുന്നുവെന്ന് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചു. എന്നാൽ തന്റെ ഭാഗം കേൾക്കാതെ ജൂലൈ 5ന് ചിത്രം റിലീസ് ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.Read More

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

പൈലറ്റ് അടിസ്ഥാനത്തില്‍ മെയ് 7 മുതല്‍ ഇ- പാസ് ഏര്‍പെടുത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലധികം വാഹനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നതെന്നും നീലഗിരിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റോഡുകള്‍ കടന്ന് പോകുന്നത് ആനത്താരകളിലൂടെയാണെന്നും ഇത് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് മൃഗങ്ങള്‍ക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്വന്തം വിധിന്യായത്തില്‍ പിഴവ് പറ്റിയതായി സമ്മതിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി

2018 ജൂലൈയിലെ പി. കല്യാണ ചക്രവർത്തി-ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ തന്റെ വിലയിരുത്തലുകൾ തെറ്റിപ്പോയി എന്നാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പറഞ്ഞത്. ജഡ്ജിയെന്ന നിലയില്‍ തുടക്കക്കാര്‍ക്ക് ഉണ്ടാകുന്ന അമിത ആവേശമായിരുന്നു പിഴവിന് കാരണമെന്നും മദ്രാസ് ബാർ അസോസിയേഷൻ ചടങ്ങിൽ ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. വിധിയിൽ താൻ മുന്നോട്ടു വച്ച നിഗമനങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

BJP ‘താമര’ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അഹിംസ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് BJP 'താമര'ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. താമര ദേശീയ പുഷ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നമായി അനുവദിക്കരുത് എന്നും താമര ചിഹ്നം BJPക്ക് നല്‍കി മറ്റ് പാര്‍ട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല: മദ്രാസ് ഹൈക്കോടതി

പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കാട്ടി ഡി സെന്തിൽകുമാർ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്നും പ്രവേശന കവാടങ്ങളില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.