Short Vartha - Malayalam News

പകർപ്പവകാശ നിയമം ലംഘിച്ചു; കമൽഹാസൻ ചിത്രം ‘ഗുണ’യുടെ റി-റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യുടെ റി-റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചിത്രത്തിന്റെ പകർപ്പവകാശം, വിതരണം, പ്രദർശനം എന്നിവ രത്നം എന്ന വ്യക്തിയിൽ നിന്ന് താൻ സ്വന്തമാക്കിയിരുന്നുവെന്ന് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചു. എന്നാൽ തന്റെ ഭാഗം കേൾക്കാതെ ജൂലൈ 5ന് ചിത്രം റിലീസ് ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ പകർപ്പവകാശ ലംഘനം നടത്തിയെന്ന ആരോപണം ശരിവെച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് പ്രസാദ് ഫിലിം ലാബോറട്ടറീസ് എന്നിവർക്ക് നോട്ടീസ് അയക്കുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഗുണ ചിത്രം റിലീസ് ചെയ്യരുതെന്ന് ഉത്തരവിടുകയും ചെയ്തു.