തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല: മദ്രാസ് ഹൈക്കോടതി

പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കാട്ടി ഡി സെന്തിൽകുമാർ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്നും പ്രവേശന കവാടങ്ങളില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.