Short Vartha - Malayalam News

സ്വന്തം വിധിന്യായത്തില്‍ പിഴവ് പറ്റിയതായി സമ്മതിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി

2018 ജൂലൈയിലെ പി. കല്യാണ ചക്രവർത്തി-ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ തന്റെ വിലയിരുത്തലുകൾ തെറ്റിപ്പോയി എന്നാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പറഞ്ഞത്. ജഡ്ജിയെന്ന നിലയില്‍ തുടക്കക്കാര്‍ക്ക് ഉണ്ടാകുന്ന അമിത ആവേശമായിരുന്നു പിഴവിന് കാരണമെന്നും മദ്രാസ് ബാർ അസോസിയേഷൻ ചടങ്ങിൽ ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. വിധിയിൽ താൻ മുന്നോട്ടു വച്ച നിഗമനങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.