Short Vartha - Malayalam News

BJP ‘താമര’ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അഹിംസ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് BJP 'താമര'ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. താമര ദേശീയ പുഷ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നമായി അനുവദിക്കരുത് എന്നും താമര ചിഹ്നം BJPക്ക് നല്‍കി മറ്റ് പാര്‍ട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.