പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസ്സായി കുറയ്ക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഇറാഖ്
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും കുറയ്ക്കാനുള്ള വിവാദമായ ബില്ലാണ് ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ കരട് ബില്‍ പൗരന്മാരെ അനുവദിക്കും. രാജ്യത്തെ വ്യക്തിഗത സ്റ്റാറ്റസ് നിയമപ്രകാരം വിവാഹപ്രായം 18 ആണ്.
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 329 അംഗങ്ങളില്‍ 170 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. സ്വവര്‍ഗ ബന്ധങ്ങള്‍ പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റില്‍ സ്വവര്‍ഗബന്ധങ്ങള്‍ക്ക് വധശിക്ഷ ആയിരുന്നു ഏര്‍പ്പെടുത്തിയത്.
ഇറാഖിലെ സൈനിക താവളത്തില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സൈനിക താവളത്തില്‍ അഞ്ച് തവണയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ഉടനടി മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് ഇസ്രായേല്‍, US ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗസ മുനമ്പില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെയാണ് ഇറാനും ഇസ്രായേലും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.
ഇറാഖിലെ ഇറാൻ പിന്തുണയുള്ള കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം
ഇറാഖിലും സിറിയയിലും USനും സഖ്യ സഖ്യകക്ഷികൾക്കുമെതിരായി ഇറാന്‍ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണങ്ങളെന്ന് US പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കതൈബ് ഹിസ്ബുള്ള ഗ്രൂപ്പിനെയും മറ്റ് ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.