ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു
ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നു വീണത്. വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. NDRF, SDRF, അഗ്നിരക്ഷാസേന സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
കനത്ത മഴ; ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ മേഖലയിലാണ് സംഭവം. അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന കെട്ടിടമാണ് കനത്ത മഴയ്ക്ക് പിന്നാലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ തകര്‍ന്നുവീണത്. പോലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും സഹായത്തോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി. രണ്ട് പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പോലീസും ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് ഈ അപകടമുണ്ടായിരിക്കുന്നത്.
മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു
മുംബൈ ഗ്രാന്റ് റോഡിലുളള റുബിനിസ മന്‍സില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല് പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കെട്ടിടം തകരുമ്പോള്‍ 40 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.
നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിലെ സെന്റ് അക്കാഡമി കോളേജിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ ക്ലാസ് നടക്കുന്നതിനിടെ തകര്‍ന്നു വീണത്. അപകടത്തില്‍ 22 കുട്ടികള്‍ മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 132 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ജാർഖണ്ഡിൽ ഇരുനില കെട്ടിടം തകർന്ന് മൂന്ന് മരണം
ജാർഖണ്ഡിലെ ദിയോഘറിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിക്കുകയും ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ ആളുകൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു; ഏഴ് മരണം
NDRF ഉള്‍പ്പെടെയുള്ള സംഘം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണത്.
ഗുജറാത്തിൽ 6 നില കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്
ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിലുള്ള ആറ് നില കെട്ടിടം തകർന്ന് വീണു. 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തകർന്ന് വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പോലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു മരണം
കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഇതേ തുടര്‍ന്ന് ടെര്‍മിനല്‍ 1 ലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
കനത്ത മഴ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് നാല് വയസുകാരനടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ശക്തമായ മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ബാച്ചുപള്ളിയില്‍ ഇന്നലെ വൈകിട്ടോടെയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ JCB ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.