ഈ വര്‍ഷം ജൂണോടെ എല്‍ നിനോ അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

ഓഗസ്റ്റില്‍ ലാ നിന എന്ന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്ന അറിയിപ്പ്. ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കില്‍ ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ കൂടുതല്‍ ലഭിക്കും. എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും.