Short Vartha - Malayalam News

പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായി ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കോറല്‍ ബ്ലീച്ചിംഗ്

വെള്ളത്തിന്റെ ചൂട് കൂടി പവിഴപ്പുറ്റുകള്‍ വെള്ള നിറമായി പോകുന്ന പ്രതിഭാസമാണ് കോറല്‍ ബ്ലീച്ചിങ്. ഇത്തരത്തില്‍ വെള്ള നിറമാകുന്ന പവിഴപ്പുറ്റുകള്‍ മിക്കതും നശിച്ചുപോവുകയും ഇത് ആ പ്രദേശത്തെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ചെയ്യും. എല്‍നിനോ പ്രതിഭാസം മൂലം സമുദ്ര ജല താപനില റെക്കോര്‍ഡില്‍ എത്തിയതാണ് ഇതിന് കാരണം. കനത്ത ചൂട് കാരണം പവിഴപ്പുറ്റുകളുടെ കോശഘടനയില്‍ വസിക്കുന്ന വര്‍ണ്ണാഭമായ ആല്‍ഗകള്‍ പുറന്തള്ളപ്പെടുകയും ആല്‍ഗകള്‍ വഴി പോഷകങ്ങള്‍ എത്താതെ വരുന്നതോടെ പവിഴപ്പുറ്റുകളുടെ നിറം നഷ്ടമാവുകയും ചെയ്യുന്നതാണ് കോറല്‍ ബ്ലീച്ചിംഗ്.