ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023

മനുഷ്യർ വന്‍ തോതില്‍ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാൻ തുടങ്ങുന്നതിന് മുമ്പുള്ള ദീർഘകാല ശരാശരിയേക്കാൾ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ വർഷമെന്ന് യൂറോപ്യൻ യൂണിയന്റെ ക്ലൈമറ്റ് സര്‍വീസ് അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് താപനില വർധിക്കാനുള്ള പ്രധാന കാരണങ്ങള്‍.