Short Vartha - Malayalam News

ഉത്തരേന്ത്യ വെന്തുരുകുന്നു; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചൂട് കനക്കുകയാണ്. ഡല്‍ഹിയിലെ മുങ്കേഷ്പൂരിലും നരേലയിലും റെക്കോര്‍ഡ് താപനിലയായ 49.9 ഡിഗ്രി സെല്‍ഷ്യസായി. ജൂണിലും ഉത്തരേന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജസ്ഥാനിലെ ചുരുവില്‍ 50.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.