എല്‍ നിനോ പ്രതിഭാസം പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ താപനില ഉയരുന്നതിന് കാരണമായ എല്‍ നിനോ പ്രതിഭാസം പിന്‍വാങ്ങിയതായാണ് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. പസഫിക്ക് സമുദ്രത്തിന്റെ ഉപരിതലം ചൂടുപിടിച്ചതോടെ കഴിഞ്ഞ ജൂണിലായിരുന്നു ഉയര്‍ന്ന താപനിലയോട് കൂടി എല്‍ നിനോയ്ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രം തണുത്തുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എല്‍ നിനോയ്ക്ക് വിപരീതമായി പസഫിക്കിനെ തണുപ്പിക്കുന്ന 'ലാ നിന' ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ രൂപപ്പെടാന്‍ 60 ശതമാനം സാധ്യതയുണ്ടെന്ന് US ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്.
Related News
പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായി ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കോറല്‍ ബ്ലീച്ചിംഗ്
വെള്ളത്തിന്റെ ചൂട് കൂടി പവിഴപ്പുറ്റുകള്‍ വെള്ള നിറമായി പോകുന്ന പ്രതിഭാസമാണ് കോറല്‍ ബ്ലീച്ചിങ്. ഇത്തരത്തില്‍ വെള്ള നിറമാകുന്ന പവിഴപ്പുറ്റുകള്‍ മിക്കതും നശിച്ചുപോവുകയും ഇത് ആ പ്രദേശത്തെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ചെയ്യും. എല്‍നിനോ പ്രതിഭാസം മൂലം സമുദ്ര ജല താപനില റെക്കോര്‍ഡില്‍ എത്തിയതാണ് ഇതിന് കാരണം.Read More
ഈ വര്‍ഷം ജൂണോടെ എല്‍ നിനോ അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
ഓഗസ്റ്റില്‍ ലാ നിന എന്ന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ നല്കുന്ന അറിയിപ്പ്. ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കില്‍ ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ കൂടുതല്‍ ലഭിക്കും. എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും.
സംസ്ഥാനത്ത് ചൂട് കൂടുന്നു
കേരളത്തിലെ മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് വേനലിന് മുമ്പേ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ 37.7 ഡിഗ്രി സെൽഷ്യസും പുനലൂരിൽ 36.2 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില ഉയർന്നേക്കും. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസമാണ് ചൂട് ഉയരാൻ കാരണം.
സംസ്ഥാനത്ത് ചൂട് കൂടുന്നു
കേരളത്തിന്റെ മധ്യ, വടക്കൻ ജില്ലകളിലാണ് ചൂട് വർധിക്കുന്നത്. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ 38.3 ഡിഗ്രി സെൽഷ്യസും എറണാകുളം ജില്ലയിലെ ചൂണ്ടിയിൽ 38.1 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിരുന്നു. എൽ നിനോ പ്രതിഭാസമാണ് കേരളത്തിൽ ചൂട് ഉയരുന്നതിന് കാരണമാകുന്നത്.
ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023
മനുഷ്യർ വന്‍ തോതില്‍ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാൻ തുടങ്ങുന്നതിന് മുമ്പുള്ള ദീർഘകാല ശരാശരിയേക്കാൾ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ വർഷമെന്ന് യൂറോപ്യൻ യൂണിയന്റെ ക്ലൈമറ്റ് സര്‍വീസ് അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് താപനില വർധിക്കാനുള്ള പ്രധാന കാരണങ്ങള്‍.