രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും സ്വദേശികള്‍ക്ക് തൊഴിലവസരം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് നിർദേശം പാർലമെന്റില്‍ എത്തിയിരിക്കുന്നത്.
നിയമനിർമ്മാണത്തിലൂടെയുള്ള വിസ നിയന്ത്രണത്തിന് ടൂറിസം മന്ത്രാലയം എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ബഹ്റൈനില്‍ ജൂലൈ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രണ്ട് ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
യാത്രക്കാര്‍ക്ക് തിരിച്ചടി; ബഹ്റൈന്‍-ഡല്‍ഹി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കി
ഓപ്പറേഷന്‍സ് കാരണങ്ങള്‍ പറഞ്ഞാണ് ഇന്ന് ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വ്യാഴാഴ്ചത്തെ വിമാനത്തില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍- ഡല്‍ഹി സര്‍വീസുകള്‍ മുടങ്ങുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ബഹ്റൈന്‍
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇതിന് ഈടാക്കുന്ന 100 ദിനാര്‍ വര്‍ധിപ്പിച്ച് 200 ദിനാറാക്കാനാണ് തയ്യാറെടുക്കുന്നത്.
പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ബഹ്റിനില്‍ ഇനി നികുതി നല്‍കണം
പ്രവാസികൾ അയയ്ക്കുന്ന തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്ന നിയമമാണ് ബഹ്റിന് പാർലമെന്റ് പാസാക്കിയത്. ബഹ്റിന് ഗവണ്മെന്റ് ലെവി ചുമത്തുന്നതിന് എതിരായിരുന്നെങ്കിലും നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. ഉപരിസഭയായ ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
ബഹ്റിനില്‍ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു
ബഹ്റിൻ തലസ്ഥാനമായ മനാമയിൽ വെള്ളിയാഴ്ച രാത്രിയിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ചു പേർ മരിച്ചു.