Short Vartha - Malayalam News

ആശൂറ: ബഹ്റൈനില്‍ രണ്ട് ദിവസം പൊതു അവധി

ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ബഹ്റൈനില്‍ ജൂലൈ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രണ്ട് ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.